ഓരോ ഇന്ത്യക്കാരനും വളരെ സന്തോഷത്തോടെ ആഘോഷിക്കുന്ന ഒരു ഉത്സവം ആണ് ദീപാവലി. ലോകത്തിന്റെ എല്ലാ അന്ധകാരങ്ങളും നിരാശയും ഇല്ലാതാക്കുന്ന വെളിച്ചത്തിന്റെ ഒരു ഉത്സവം എന്ന നിലയിൽ ഇത് പരിഗണിക്കപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ആചാരപ്രകാരം ദീപാവലി ആഘോഷിക്കുന്നു. വിവിധ സമുദായങ്ങളുടെയും പ്രദേശങ്ങളുടെയും ജനങ്ങൾ ദീപാവലി ആഘോഷങ്ങളിൽ പങ്കുചേരുന്നു. 14 വർഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് അയോധ്യയിലേക്ക് തിരിച്ചുവന്ന ശ്രീരാമനെ വരവേൽക്കാൻ വിളക്ക് കത്തിച്ചും, പടക്കങ്ങൾ പൊട്ടിച്ചും ആഘോഷിച്ചു എന്ന വിശ്വാസം ആണ് ഇതിനു മുന്നിൽ നിൽക്കുന്നത്.
കാളി പൂജ, വെസ്റ്റ് ബംഗാൾ
പശ്ചിമ ബംഗാളിലും കിഴക്കൻ ഇന്ത്യയിലും ദീപാവലി ആഘോഷിക്കുന്നത് മാതാ കാളിയുടെ വരവിനെയാണ്. ബംഗാളികൾ മൂന്നു ദിവസം കാളി മാതാവിനെ ആരാധിക്കുന്നു. പടക്കം പൊട്ടിച്ച്, ബന്ധുക്കളും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നു. ചില ഭാഗങ്ങളിൽ പ്രതിഷ്ടയെ തൃപ്തിപ്പെടുത്താൻ മൃഗ ബലിയും നൽകാറുണ്ട്.
ദിയറി, സിന്ധ്
സിന്ധികളുടെ സമുദായം ദീപാവലി വ്യത്യസ്തമായ ആചാരങ്ങളുമായി ആണ് ആഘോഷിക്കുന്നത്. ദേവിയെ ആരാധിക്കുന്നതിനു മുൻപ് അവർ സ്വർണവും വെള്ളിയും പാലിൽ മുക്കി കഴുകുന്നു. പൂജയ്ക്ക് ശേഷം അവർ ആ നാണയം പല്ലുകൾക്കിടയിൽ വച്ച് നാമം ജപിക്കുന്നു.
ബാലി പ്രതിപാട
ദീപാവലിയുടെ മൂനാം ദിനം ആഘോഷിക്കുന്ന ഒരു ചടങ്ങാണ് ബാലി പ്രതിപാട. വടക്കേ ഇന്ത്യയിലെമ്പാടും ഈ ആചാരങ്ങൾ ആഘോഷിക്കപ്പെടുന്നു. ഹിന്ദു ഐതിഹ്യമനുസരിച്ച്, ഈ ദിവസം അസുര രാജാവായ ബാലി ഒരു ദിവസം തിരിച്ചെത്തുന്നു എന്നാണ് പറയപ്പെടുന്നത്.
കൗറിയ കത്തി, ഒഡിഷ
ഇന്ത്യയിലെ ഏറ്റവും സാംസ്കാരിക വൈവിധ്യമുള്ള സംസ്ഥാനമായ ഒഡീഷയിലെ ദീപാവലി ആഘോഷങ്ങൾ വളരെ വ്യത്യസ്തം ആണ്. ദീപാവലി ആഘോഷത്തിൽ ഒഡീഷയിലെ ജനങ്ങൾ അവരുടെ പൂർവികരെ വിളിക്കാൻ തീ കത്തിക്കുന്നു. ഈ ദിവസം അവരുടെ പൂർവികർ സ്വർഗത്തിൽ നിന്നും പുറത്തു വരുമെന്നാണ് പറയുന്നത്.
Post Your Comments