മധുരമില്ലാതെ എന്തു ദീപാവലി. ദീപാവലിക്കു മധുരപലഹാരങ്ങള്‍ വിവിധ നിറത്തിലും പേരുകളിലും രൂപങ്ങളിലുമെല്ലാം ഇറങ്ങും. പ്രത്യേകിച്ചും ദീപാവലി വലിയ ആഘോഷമായ വടക്കേയിന്ത്യയില്‍ മധുരപലഹാരങ്ങള്‍ വിരലിലെണ്ണാവുന്നതിലും കൂടുതലുണ്ട്. കഴിയ്ക്കുവാനും സമ്മാനം നല്‍കുവാനുമെല്ലാം മധുരപലഹാരങ്ങളാണ് ദീപാവലിക്കു പലരും തെരഞ്ഞെടുക്കാറ്.
മധുരം അധികം ഇഷ്ടമില്ലാത്തവര്‍ക്കു പോലും ഇവ കാണുവാന്‍ സന്തോഷം തന്നെയായിരിക്കും. ഇവയില്‍ ചിലത് മലയാളികള്‍ക്കും പരിചിതമായ മധുരങ്ങളായിരിക്കും. ജിലേബി നോര്‍ത്തിലും സൗത്തിലും ഒരുപോലെ ഉപയോഗിക്കുന്ന ഒരിനമാണ്. എന്നാല്‍ ഇവയുടെ സ്വാദും വലിപ്പവുമെല്ലാം അല്‍പം വ്യത്യാസപ്പെട്ടിരിക്കുമെന്നു മാത്രം. ചുവപ്പും മഞ്ഞയും നിറങ്ങളില്‍ ഇത് ലഭിക്കും. മൈദ, കടലമാവ്,പഞ്ചസാരപ്പാനി എന്നിവ കൊണ്ടുണ്ടാക്കുന്നതാണ് ജിലേബി. ഗുലാബ് ജാമൂന്‍ എല്ലാവര്‍ക്കും ഒരുപോലെ പരിചിതമായ ഒന്നാണ്. ഇത് ദീപാവലിക്കു മാത്രമല്ല, മിക്കപ്പോഴും പലരും ഉപയോഗിക്കുന്ന ഒന്നാണ്.
ഗുജിയ എന്ന മധുരം കേരളത്തില്‍ അപൂര്‍വമായ അപൂര്‍വമായ ഒന്നാണ്. ദീപാവലിക്ക് സാധാരണ ഉപയോഗിക്കുന്ന ഒരു മധുരം. മൈദ, നാളികേരം, പഞ്ചസാര എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഗോതമ്പു കൊണ്ടുണ്ടാക്കുന്ന ഒരുതരം ലഡുവുണ്ട്. ഗുജറാത്തി മധുരമെന്നു പറയാം. ചുര്‍മ ലഡുവെന്നാണ് പേര്, ഗോതമ്പുപൊടിയില്‍ നെയ്യും പഞ്ചസാരയും ചേര്‍ത്തുണ്ടാക്കുന്ന ഒന്ന്. ഇത് രാജസ്ഥാനില്‍ നിന്നുള്ള പലഹാരമാണ്. ധാരാളം കൊഴുപ്പുള്ള ഇത് വലപ്പോഴും മാത്രം കഴിയ്ക്കുന്നതു തന്നെയായിരിക്കും ആരോഗ്യത്തിന് ഗുണം ചെയ്യുക.
സോന്‍ പാപ്ഡി ഏവര്‍ക്കും പരിചിതമായ ഒന്നാണ്. ഇത് പല രുചികളിലും ലഭിക്കും. അധികം മധുരവും നെയ്യും ഇഷ്ടമില്ലാത്തവര്‍ക്ക് കഴിയ്ക്കാവുന്ന ഒന്ന്. തണുപ്പും മധുരവും നുണയണമെന്നുണ്ടെങ്കില്‍ കുള്‍ഫി കഴിയ്ക്കാം. ഇത് പല രുചികളിലും ലഭ്യമാണ്. കുള്‍ഫിയില്‍ തന്നെ കേസര്‍ കുള്‍ഫി ഏറെ പ്രശസ്തമാണ്. ഇത് വീട്ടിലുണ്ടാക്കാനും വളരെ എളുപ്പമാണ്. സോന്‍ പാപ്ഡി ഏവര്‍ക്കും പരിചിതമായ ഒന്നാണ്. ഇത് പല രുചികളിലും ലഭിക്കും.
Post Your Comments