Specials

ദീപാവലിയും അഞ്ച് ദിവസത്തെ ചടങ്ങുകളും

ദീപാവലി ആഘോഷങ്ങളുടെ ആദ്യദിവസം ദന്‍തറാസ് എന്നാണ് അറിയപ്പെടുന്നത്

ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ട്രിനിഡാഡ്, ടൊബാഗോ, ഫിജി, സിങ്കപ്പൂര്‍ തുടങ്ങിയ ലോകത്തിന്റെ വിവിധു ഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ ഇത് വലിയ രീതിയില്‍ കൊണ്ടാടുന്നു. അതേസമയം ലോകത്തിന്റെ പല ഭാഗങ്ങളിലും ദീപാവലി ഒരു ഔദ്യോഗിക അവധി ദിനമാണ്. തിന്മയുടെ മേല്‍ നന്മയുടെ വിജയമായിട്ടാണ് ദീപാവലീ ആഘോഷിക്കുന്നത്. പണ്ട് മുതലേ ദീപാവലിയോടനുബന്ധിച്ച് നിവധി ആചാരങ്ങളും പാരമ്പര്യങ്ങളും നില കൊള്ളുന്നുണ്ട്. നാം ദീപങ്ങള്‍ തെളിയിച്ചു മാത്രം ഈ ദിനം കൊണ്ടാടുമ്പോള്‍ ഇതും അറിഞ്ഞിരിക്കണം.

ദീപാവലി ആഘോഷങ്ങളുടെ ആദ്യദിവസം ദന്‍തറാസ് എന്നാണ് അറിയപ്പെടുന്നത്. അന്നേ ദിവസം ആഭരണങ്ങള്‍ (സ്വര്‍ണ്ണമോ വെള്ളിയോ) വാങ്ങുന്നത് ശുഭകരമായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.  രണ്ടാം ദിവസം ദീപാവലി ആഘോഷിക്കുന്നത് 14-ാമത്തെ ചാന്ദ്ര ദിനമായിട്ടാണ്‌.  ഈ ദിവസം തിന്മയില്‍ നിന്ന് മോചനം നേടാന്‍ വീടുകളില്‍ പതിനാല് ദീപങ്ങള്‍ തെളിയിക്കുന്നു. മൂന്നാമത്തെ ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. അന്ന് 21 ദീപങ്ങളാണ് തെളിയിക്കുക. നാലാം ദിവസം  ഗോവര്‍ദ്ധന പൂജകള്‍ നടത്തുന്നു.
ശക്തമായ മഴയില്‍ നിന്ന് വൃന്ദാവനിലെ ജനങ്ങളെ രക്ഷിക്കാന്‍ കൃഷ്ണന്‍
ഗോവര്‍ധന്‍ ഉയര്‍ത്തിയെന്നാണ് വിശ്വാസം.  ആഘോഷം അവസാനിപ്പിക്കുന്നത് അഞ്ചാം ദിവസം ഭായ് ഡോ ജോടെയാണ്‌.  അന്ന് മധുരപലഹാരങ്ങളഉം മറ്റും ഉണ്ടാക്കിയാണ് ജനങ്ങള്‍ ഇത് ആഘോഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button