മധുരങ്ങളില്‍ പലരും ഇഷ്ടപ്പെടുന്ന ഒന്നാണ് കോക്കനട്ട് ബര്‍ഫി. കോക്കനട്ട് ബര്‍ഫി ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇത്തവവണത്തെ ദീപാവലിക്ക് കോക്കനട്ട് ബര്‍ഫി ട്രൈ ചെയ്താലോ? ഇത് വീട്ടില്‍ തന്നെ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ചേരുവകള്‍
തേങ്ങ ചിരകിയത്-3 കപ്പ്
കണ്ടെന്സ്ഡ് മില്‍ക്-1 ടിന്
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
റോസ് സിറപ്പ്-1 ടേബിള്‍ സ്പൂണ്‍
നെയ്യ്-2 ടേബിള്‍ സ്പൂണ്‍
തയാറാക്കകുന്ന വിധം
ചുവടു കട്ടിയുള്ള ഒരു പാത്രം നല്ലപോലെ ചൂടാക്കി തേങ്ങ ഇതിലേയ്ക്കിടുക. ഇത് അല്പം വറക്കുക. കരിയുകയോ ബ്രൗണ്‍ നിറമാകുകയോ വേണ്ട. ഇതു പിന്നീട് മാറ്റി വയ്ക്കുക. പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യു ചേര്‍ക്കുക. ഇതിലേയ്ക്ക് പിന്നീട് കണ്ടെന്സ്ഡ് മില്‍ക് മുഴുവന്‍ ഒഴിയ്ക്കുക. ഇതിലേയ്ക്ക് തേങ്ങയിട്ട് ഇളക്കുക.
പിന്നീട് ഏലയ്ക്കാപ്പൊടി, റോസ് സിറപ്പ് എന്നിവ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിയ്ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. ഇടയ്ക്കിടെ ബാക്കിയുള്ള നെയ്യു കൂടിയൊഴിച്ച് ഇളക്കുക. ഇത് ബര്‍ഫി പരുവത്തില്‍ ഉറച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഇത് ഡയമണ്ട് ഷേപ്പില്‍ മുറിച്ച ശേഷം ഒരു മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കാം.
Post Your Comments