തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണത്തിന് പിന്നിലെ ലക്ഷ്യം വധശ്രമമാണെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആശ്രമം നശിപ്പിക്കലല്ല മറിച്ച് സ്വാമിയെ നശിപ്പിക്കലായിരുന്നു ആക്രമികളുടെ ലക്ഷ്യമെന്നും സംഘപരിവാറിന്റെ കണ്ണിലെ കരരടായിരുന്നു സ്വാമിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആക്രമണം ഹീനമായ ഗൂഡാലോചനയുടെ ഭാഗമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജ്ഞാതര്‍ ആക്രമിച്ച സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയപ്പെഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ധനമന്ത്രി തോമസ് ഐസകിനും പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജനുമൊപ്പമാണ് മുഖ്യമന്ത്രി തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ‘സാളഗ്രാമം’ എന്ന ആശ്രമത്തിലെത്തിയത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ,
സ്വാമി സന്ദീപാനന്ദഗിരിയെ കൊല്ലാനുള്ള ശ്രമമാണ് നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹീനമായ ഗൂഢാലോചനയുടെ ഭാഗമായി സംഭവിക്കുമായിരുന്ന അത്യാപത്തില്‍ നിന്നാണ് സന്ദീപാനന്ദഗിരി രക്ഷപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ”ഋഷിതുല്യമായ ജീവിതം നയിച്ച മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയ ശക്തികള്‍ നമ്മുടെ രാജ്യത്ത് തുടര്‍ന്നും ആക്രമണങ്ങള്‍ നടത്തി വരികയാണ്.
”സ്വാമിയ്ക്ക് കൃത്യമായ സുരക്ഷ പൊലീസ് ഒരുക്കും. ഇതുമായി ബന്ധപ്പെട്ട കുറ്റവാളികള്‍ ആരായാലും അവരെ കണ്ടെത്താന്‍ പൊലീസ് സന്നദ്ധമാകും. ആശ്രമത്തിന് കേടുപാടുകളുണ്ട്. സംഘപരിവാറിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സ്വാമിയെ നമുക്ക് ഹൃദയത്തില്‍ സ്വീകരിയ്ക്കാം. ഇപ്പോള്‍ നശിപ്പിയ്ക്കപ്പെട്ടത് ആശ്രമം മാത്രമാണ്, സ്വാമിയല്ല.” മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ മതനിരപേക്ഷമനസ്സിനെ തകര്‍ക്കാന്‍ വേണ്ടി നടക്കുന്ന വര്‍ഗീയശക്തികളെ തുറന്നുകാണിയ്ക്കുന്ന സ്വാമി സന്ദീപാനന്ദഗിരി എല്ലാകാലത്തും സംഘപരിവാറിന്റെ കണ്ണിലെ കരടാണ്. കുറച്ചുകാലം മുമ്പ് ഈ ആശ്രമത്തിന് നേരെത്തന്നെ ചില നീക്കങ്ങള്‍ സംഘപരിവാറിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. സ്വാമിയെ ഭീഷണിപ്പെടുത്താനായിരുന്നു ശ്രമം. സംഘപരിവാറിന് മനസ്സിലാകാത്ത ഒരു കാര്യമുണ്ട്. യഥാര്‍ഥ സന്യാസിമാര്‍ ആരെയാണ് ഭയപ്പെടേണ്ടത്?
കപട സന്യാസിമാരെ മാത്രമേ ഇവര്‍ക്ക് ഭയപ്പെടുത്താനാകൂ. സ്വാമി തന്റെ ദൗത്യവുമായി മുന്നോട്ടുപോകും. നവോത്ഥാനനായകര്‍ വഹിയ്ക്കുന്ന പങ്കാണ് സ്വാമി സന്ദീപാനന്ദഗിരി ചെയ്തുകൊണ്ടിരിക്കുന്നത്. അത്തരമൊരാളെ ഉന്മൂലനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ന് പുലര്‍ച്ചെ ഇത്തരമൊരു നീക്കം നടത്തിയത് എന്ന് വ്യക്തമാണ്. കേരളത്തിലെ മതനിരപേക്ഷമനസ്സാകെ, സ്വാമിജിയുടെ ഒപ്പമുണ്ട്. സ്വാമി സന്ദീപാനന്ദഗിരിയ്ക്ക് ഇനിയും തന്റെ ദൗത്യം കൃത്യമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയട്ടെ.” മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments