Latest NewsKerala

സന്ദീപാനന്ദയുടെ ആശ്രമത്തില്‍ നടന്ന ആക്രമണം, : സംശയങ്ങള്‍ ഏറെ :

പൊലീസില്‍ വിശ്വാസമില്ല : കേന്ദ്രഇന്റലിജെന്‍സ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ നടന്ന ആക്രമണം സംബന്ധിച്ച് പല സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) അന്വേഷണം തുടങ്ങി.

ആക്രമണം സംബന്ധിച്ച് ചില സംശയങ്ങള്‍ ബി.ജെ.പി നേതാക്കള്‍ തന്നെ പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഐബി അന്വേഷണം ഏറ്റെടുത്തത്.

സംസ്ഥാനത്തെ ക്രമസമാധാന പാലനവും കേസന്വേഷണവും എല്ലാം സംസ്ഥാന പൊലീസിന്റെ അധികാര പരിധിയിലുള്ള കാര്യമാണെങ്കിലും പൊലീസ് അന്വേഷണം വഴിതിരിച്ചു വിട്ടാല്‍ പ്രതിരോധം തീര്‍ക്കാന്‍ ബി.ജെ.പി-ആര്‍എസ്എസ് സംഘടനകള്‍ക്ക് ഐ.ബി റിപ്പോര്‍ട്ട് പിടിവള്ളിയാകും.

അക്രമം നടക്കുമ്പോള്‍ സി.സി.ടി.വി എല്ലാം പ്രവര്‍ത്തനരഹിതമാണ് എന്നതും സമീപത്തെ സി.സി.ടി.വികളില്‍ ഒന്നും പതിഞ്ഞിട്ടില്ലെന്ന വിവരവും അക്രമികളെ സംബന്ധിച്ച് ചില സംശയങ്ങള്‍ ഉയര്‍ത്തുന്നതാണ്.

ആശ്രമത്തിന് പിന്‍ഭാഗത്ത് കുളിക്കടവുള്ളതിനാല്‍ അക്രമികള്‍ അതിലൂടെ എത്തിയതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. രണ്ടായാലും ആശ്രമം സംബന്ധിച്ച് വ്യക്തമായ ധാരണ ഉള്ളവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്.

സംഘപരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സ്വാമിക്ക് എന്തേ സുരക്ഷ നല്‍കിയില്ല എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു. ആശ്രമത്തിലെ സെക്യൂരിറ്റി രണ്ട് ദിവസം മുന്‍പ് പോയെന്ന വാദവും ഏറെ സംശയത്തിന് കാരണമായിട്ടുണ്ട്.

ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തുന്ന ദിവസം തന്നെ ഇത്തരം ഒരു സാഹസത്തിന് സംഘ പരിവാര്‍ മുതിരുമോ എന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങളിലും ശക്തമാണ്.

ആക്രമണം നടന്ന ഉടനെ തന്നെ പ്രതികളെ കുറിച്ച് വിവരം കിട്ടും മുന്‍പ് സംഘപരിവാറിനെയും തന്ത്രി കുടുംബത്തേയും പ്രതിസ്ഥാനത്തേക്ക് വലിച്ചിഴച്ചത് മുന്‍കൂടി തയ്യാറാക്കിയ തിരക്കഥ മൂലമാണ് എന്ന ആരോപണം സംഘപരിവാര്‍ സംഘടനകള്‍ തന്നെ ഉയര്‍ത്തുന്നുണ്ട്.

ആക്രമണം നടത്തിയത് അസുഹിഷ്ണുക്കളാണെന്നാണ് വിവരമറിഞ്ഞ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല, വിരുദ്ധാഭിപ്രായങ്ങളെ ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് ആക്രമണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശ്രമത്തില്‍ മുഖ്യമന്ത്രി മന്ത്രി തോമസ് ഐസക്കിനൊപ്പം സന്ദര്‍ശനം നടത്തുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button