ഉത്സവകാലം അടുത്തതോടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ പടയോട്ടത്തിലാണ് ബോളിവുഡ്. ദീപാവലിയും ക്രിസ്മസും പ്രമാണിച്ച് 30 വന്‍ ബജറ്റ് ബോളിവുഡ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഈ വര്‍ഷത്തെ മൊത്തം വരുമാനത്തിന്റെ 28 ശതമാനം ഈ മൂന്നുമാസംകൊണ്ട് ബോളിവുഡ് സ്വന്തമാക്കുമെന്നാണ് സൂചന. വളരെ അപൂര്‍വമായേ ബോളിവുഡില്‍ ഉല്‍സവകാലത്ത് ഇത്രയദികം ചിത്രങ്ങള്‍ ഒരുമിച്ച് റിലീസ് ചെയ്യാറുള്ളൂ.
150 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ആമിര്‍ ഖാന്റെ ‘തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍’ ആണ് ബോളിവുഡിന്റെ ഉല്‍സവകാല ധമാക്ക. അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അതേസമയം രജനികാന്തിന്റെ ‘2.0’ തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്റെ’ പ്രധാന എതിരാളിയാകുമെന്ന് ഇപ്പോഴേ സൂചനയുണ്ട്.
500 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ചിത്രം. ‘2.0’ നവംബറിലാകും തീയറ്ററിലെത്തുക. ഷാരൂഖ് ഖാന്‍ കുള്ളനായി അഭിനയിക്കുന്ന ‘സീറോ’യും രണ്‍വീര്‍ സിങ്ങിന്റെ ‘സിംബ’, ആയുഷ്മാന്‍ ഖുറാനയുടെ ‘ബദായി ഹൊ തു ടോട്ടല്‍ ദമാല്‍’ എന്നീ ചിത്രങ്ങളും അടുത്തു തന്നെ റിലീസ് ആകും.
Post Your Comments