കണ്ണൂര്‍: ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ താഴെയിറക്കുമെന്നും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ താഴെയിറക്കും പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ അനാവശ്യമായി തടവില്‍ വയ്ക്കുകയാണ്. ഇത്തരത്തില്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്തുന്നത് തീക്കളിയാണെന്നും കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതികളെയും ഷാ വെറുതേ വിട്ടില്ല. അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്കുന്നതില് നിന്ന് രാജ്യത്തെ കോടതികള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ശബരിമല വിഷയത്തില്‍ ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി. കേരളത്തിന്റെ വികസനം നടപ്പാക്കാന്‍ ഇടതു വലതു മുന്നണികള്ക്കാകില്ലെന്നും ബിജെപിക്ക് മാത്രമേ അതിന് കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments