Latest NewsCricket

ട്വന്റി-20 പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

രോഹിത് ശര്‍മയായിരിക്കും കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ വിന്‍ഡീസിനെതിരായ മത്സരം നയിക്കുന്നത്

വിന്‍ഡീസിനും ഓസ്‌ട്രേലിയക്കും എതിരായ ട്വന്റി-20 പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്കും വിന്‍ഡീസിനെതിരായുള്ള ട്വന്റി-20 പരമ്പരയില്‍ കോഹ്‌ലിക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത് ശര്‍മയായിരിക്കും കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ വിന്‍ഡീസിനെതിരായ മത്സരം നയിക്കുന്നത്.

ധോണിക്ക് പകരം വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോള്‍ ഷഹബാദ നദീം പുറത്താകും. ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, ലോകേഷ് രാഹുല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാദ് നദീം.

shortlink

Related Articles

Post Your Comments

Related Articles


Back to top button