KeralaLatest News

​മ​ണ്ഡ​ല​കാ​ല​ത്ത് ശബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന യു​വ​തി​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കും; ലോ​ക്നാ​ഥ് ബെ​ഹ്റ

ശ​ബ​രി​മ​ല​യി​ല്‍ അ​ക്ര​മം ന​ട​ത്തി​യ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും

കൊ​ച്ചി: മ​ണ്ഡ​ല​കാ​ല​ത്ത് ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന യു​വ​തി​ക​ള്‍​ക്ക് സു​ര​ക്ഷ​യൊ​രു​ക്കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. അയ്യപ്പ ദർശനത്തിനെത്തുന്ന സ്ത്രീക്ക് സുരക്ഷ ഒ​രു​ക്കു​ക പോ​ലീ​സി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ള്‍​ക്കു ശ​ബ​രി​മ​ല​യി​ല്‍ പ്ര​വേ​ശി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കേ​ണ്ട​ത് പോ​ലീ​സി​ന്‍റെ ബാ​ധ്യ​ത​യാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ​ബ​രി​മ​ല​യി​ല്‍ അ​ക്ര​മം ന​ട​ത്തി​യ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. ശ​ബ​രി​മ​ല അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​തി​നോ​ട​കം 2,061 പേ​രെ വി​വി​ധ ജി​ല്ല​ക​ളി​ല്‍​നി​ന്നാ​യി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ഴാ​ഴ്ച രാ​ത്രി മാ​ത്രം 700 പേ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ സ്ത്രീ​ക​ളുമു​ണ്ട്. 452 കേ​സു​ക​ളാ​ണ് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്നത്. 1,500 പേ​രെ ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button