ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ. സുരേഷ്. ശബരിമല വിശ്വാസികളുടേതാണെന്നും കുശാഗ്ര കാപട്യ ചിന്തയോടെ ആ പുണ്യഭൂമിയെ മലിനമാക്കാന്‍ വരുന്ന നികൃഷ്ടങ്ങളെ പൊലീസ് സംവിധാനത്തോടെ മലകയറാന്‍ അനുവദിക്കരുതെന്നും സുരേഷ് പറഞ്ഞു .
ഇപ്പോഴത്തെ സംഭവങ്ങള്‍ ബി.ജെ.പിക്ക് ഗുണം പകരുന്നവയാണെന്നും വിധിയുടെ മറവില്‍ ചില നിഗൂഡ ശക്തികള്‍ സര്‍ക്കാര്‍ സംവിധാനത്തെ ശിഖണ്ഡിയാക്കി കളിക്കുന്നത് ഭരണകൂടം മനസിലാക്കാതെ പോയാല്‍ അത് സംഘപരിവാറിന്റെ വാദങ്ങള്‍ക്ക് ശക്തി പകരുവാന്‍ മാത്രമെ ഉപകാരപ്പെടുകയുള്ളുവെന്നും സുരേഷ് അഭിപ്രായപ്പെടുന്നു. തന്റെ ഫേസ്‌ബുക്ക് പേജിലാണ് സുരേഷ് ഇങ്ങനെ പറഞ്ഞത്. പോസ്റ്റിന്റെ പൂർണ്ണ രൂപം: ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണരൂപം-
‘ശബരിമല വിശ്വാസികളുടേതാണ്
പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2008 ല്‍ ഇടതു പക്ഷം ഭരിക്കുമ്ബോള്‍ ശബരിമലയില്‍ ചില സൗകര്യ ക്കുറവിന്റെ പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ വി എസ് അവിടം നേരിട്ട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു.
പമ്പയില്‍ നിന്നും മറ്റ് പരസഹായമേതുമില്ലാതെ സ വി എസ് മല കയറി. സന്നിധാനത്തു അവലോകന യോഗം നടത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട കര്‍ശന നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കി തിരിച്ചു പോന്നു…
അന്നാണ് ആദ്യമായി ശബരിമല കയറുന്നതും ആളുകളുടെ ഭക്തിയുടെ ഗ്രാഫ് എത്ര ഉയരത്തിലാണെന്നു മനസ്സിലാക്കുന്നതും…. അത് ഒരു ലഹരി തന്നെയാണ് എന്ന് നേരിട്ട് മനസ്സിലായി…. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ബി ജെ പി ക്ക് വിശ്വാസികളെ ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്യാന്‍ ഉപകരിച്ചു എന്ന് പറയാതിരിക്കാനാവില്ല… ശബരിമലയെ മുന്‍ നിര്‍ത്തി കേരളത്തില്‍ ഒരു കമ്മ്യൂണൽ പൊളാറിസഷൻ ഉണ്ടാക്കുക എന്നത് ആര്‍ എസ് എസ് അജണ്ട തന്നെയാണ്… പക്ഷേ സുപ്രീം കോടതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്…..
വിധിയുടെ മറവില്‍ ചില നിഗൂഡ ശക്തികള്‍ സര്‍ക്കാര്‍ സംവിധാനത്തെ ശിഖണ്ഡി യാക്കി കളിക്കുന്നത് ഭരണകൂടം മനസ്സിലാക്കാതെ പോയാല്‍… സങ്ക പരിവാറിന്റെ വാദങ്ങള്‍ക്ക് ശക്തി പകരും….. കൂപ മണ്ഡൂകങ്ങളും വാര്‍ത്തയില്‍ ഇടം നേടാന്‍ എന്ത് വൃത്തികേടുകളും കാണിക്കാന്‍ മുതിരുന്ന ചില സാമൂഹ്യ മാധ്യമ ജീവികളുമായവരുടെ വലയില്‍ സര്‍ക്കാര്‍ സംവിധാനം കുടുങ്ങരുത്… ശബരിമല വിശ്വാസികളെ സംബന്ധിച്ച് പുണ്യ പൂങ്കാവന ഭൂമിയാണ്…….
കുശാഗ്ര കാപട്യ ചിന്തയോടെ ആ പുണ്യഭൂമിയെ മലിനമാക്കാന്‍ വരുന്ന നികൃഷ്ടങ്ങളെ പോലീസ് സംവിധാനത്തോടെ മല കയറാന്‍ അനുവദിച്ചാല്‍ അത് സങ്ക പരിവാര്‍ വാദങ്ങള്‍ക്ക് സാധൂകരണമാവും.. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പ്രായ ഭേദമന്യേ യഥാര്‍ത്ഥ വിശ്വാസികളായവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം കൊടുക്കണം….
തന്ത്രി കുടുംബത്തിലെ പുഴു കുത്തായ രാഹുലിനെ പോലുള്ളവരെ മാറ്റി നിര്‍ത്തി മുതിര്‍ന്നവരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് സമവായമുണ്ടാക്കാന്‍ ഇനിയും വൈകിക്കൂടാ.’ 2012ലാണ് പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സുരേഷ് അടക്കം വി.എസിന്റെ മൂന്ന് പേഴ്‌സണല്‍ സ്‌റ്റാഫ് അംഗങ്ങളെ സി.പി.എം പുറത്താക്കിയത്.
Post Your Comments