രാജ്യത്തെ എല്ലാ സൈനിക സ്‌കൂളുകളിലും ഇനിമുതല്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശിക്കാമെന്ന് പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന വിപ്ലവകരമായ തീരുമാനമാണിതെന്നും ഏറ്റവും മികച്ച പരിശീലനം തന്നെയാവും രാജ്യത്തെ സൈനികസ്‌കൂളുകളില്‍ പ്രവേശനം നേടുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കുകയെന്നും പ്രതിരോധ സഹമന്ത്രി ഡോക്ടര്‍ സുഭാഷ് രാംറാവു ഭാമ്രേ പറഞ്ഞു.
രണ്ടായിരത്തി പത്തൊമ്പത് മുതലാവും പെണ്‍കുട്ടികള്‍ക്ക് സൈനിക സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുക. ഇക്കഴിഞ്ഞ ഏപ്രിലില്‍ 57 വര്‍ഷത്തില്‍ ചരിത്രത്തിലാദ്യമായി ലക്നൌവിലെ സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.
15 പെണ്‍കുട്ടികളാണ് ഇവിടെ പഠിക്കുന്നത് . ഇത് കൂടാതെ മിസോറാമിലെ സ്‌കൂളില്‍ ആറാം ക്ലാസിലേക്ക് ആറു പെണ്‍കുട്ടികളെയും പ്രവേശിപ്പിച്ചു.ആദ്യഘട്ടത്തില്‍ പരിമിതമായ സീറ്റുകളാവും പെണ്‍കുട്ടികള്‍ക്ക് വേണ്ടി നീക്കി വെക്കുക. ദേശീയപ്രതിരോധ അക്കാദമിയിലേക്ക് ആവശ്യമായ വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് പ്രധാനമായി സൈനിക സ്‌കൂളുകളില്‍ നിന്നാണ്.രാജ്യത്ത് 28 സൈനിക സ്‌കൂളുകളാണ് നിലവിലുള്ളത് അതില്‍ തന്നെ ഏറ്റവുമധികം സ്‌കൂളുകള്‍യുള്ളത് ഹരിയാനയിലുമാണ്. ആണ്‍കുട്ടികള്‍ക്ക് എന്നത് പോലെ തന്നെ പെണ്‍കുട്ടികള്‍ക്കും സെലക്ഷന്‍ പ്രോസസ് ഉണ്ടായിരിക്കും
Post Your Comments