ശബരിമല വിഷയത്തില്‍ കേരളാ പോലീസ് സംസ്ഥാന വ്യാപകമായി 1,407ഓളംപേരെ അറസ്റ്റ് ചെയ്തു. 258 കേസുകളിലായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഹര്‍ത്താലിനോട് അനുബന്ധിച്ച് നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ടും ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ടുമാണ് ഭൂരിഭാഗം അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പോലീസ് 210 പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.
പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. തിരുവനന്തപുരം റെയ്ഞ്ചില്‍ ഇതുവരെ 236 പേര്‍ അറസ്റ്റിലായി. ഇതില്‍ പലരും ജാമ്യം നേടിയിട്ടുണ്ട്. കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലും പത്തനംതിട്ടയിലെ പന്തളം, തിരുവല്ല, ചിറ്റാര്‍, ആങ്ങമൂഴി സ്വദേശികളാണ് അറസ്റ്റിലായവരില്‍ ഏറെയും. ലുക്കൗട്ട് നോട്ടീസുകളിലില്ലാത്തവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം ലുക്കൗട്ട് നോട്ടീസിലെ 167ാം നമ്പറിലുള്ളയാള്‍ എ.ആര്‍ ക്യാംപിലെ പൊലീസ് ഡ്രൈവറായ ഇബ്രാഹിം കുട്ടിയാണ്. ശബരിമലയില്‍ അക്രമം നടത്തിയത് പോലീസാണെന്ന് ബി.ജെ.പി ആരോപിച്ചു. ക്യാമറ കള്ളം പറയാത്തതിനാലാണ് ഇബ്രാഹിം കുട്ടി കുടുങ്ങിയതെന്ന് ബി.ജെ.പി നേതാവ് എം.ടി. രമേശ് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
Post Your Comments