Latest NewsInternational

ശ്രീലങ്കയില്‍ രാഷ്ട്രീയ മാറ്റം : ഒടുവില്‍ രജപക്‌സെയ്ക്ക് പ്രധാനമന്ത്രി സ്ഥാനം

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ രജപക്‌സെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ പാര്‍ട്ടി നിലവിലെ കൂട്ടുകക്ഷി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചതോടെ നിലവിലെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗയ്ക്ക് സ്ഥാനം നഷ്ടമായി. പുതിയ പ്രധാനമന്ത്രിയായി മുന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെ അധികാരമേറ്റു.

ശ്രീലങ്കയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ രജപക്സെ രൂപീകരിച്ച പുതിയ പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. ഇതോടെയാണ് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും ചേര്‍ന്നുളള സഖ്യകക്ഷി റെനില്‍ സര്‍ക്കാരിനെ വീഴ്ത്തിയത്.

https://youtu.be/CfcxzltefCM

shortlink

Post Your Comments


Back to top button