ഇന്ത്യൻ നിരത്തുകളിൽ താരമായിരുന്ന ഒമ്‌നി വിടവാങ്ങാൻ ഒരുങ്ങുന്നു. സർക്കാരിന്റെ തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ഒമ്‌നി പര്യാപ്തമല്ലാത്തതിനാൽ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി മാരുതി സുസുക്കി ആര്‍.സി. ഭാര്‍ഗവ അറിയിച്ചു. വാഹനങ്ങള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ 2020 ഒക്‌ടോബറില്‍ നിലവിൽ വരുന്നതോടെയാണ് ഒമ്‌നിയെ നിരത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. കൂടാതെ ഇക്കോ, ആള്‍ട്ടോ 800 എന്നിവയും പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്നും കമ്പനി അറിയിച്ചു.1984ലായിരുന്നു ഒമ്‌നിയുടെ രംഗപ്രവേശം. 34 വര്‍ഷത്തിനിടിയില്‍ 1998ലും 2005ലുമായിരുന്നു വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയത്.
Post Your Comments