KeralaLatest NewsIndia

‘പിണറായിയും കോടിയേരിയും കൈനിറയെ പണം കിട്ടിയാൽ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമോ?’ മാവോയിസ്റ്റുകളുടെ ചോദ്യം

കല്‍പ്പറ്റ പ്രസ് ക്ലബ്ബിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തപാല്‍ വഴിയാണ് ബുള്ളറ്റിന്‍ വന്നത്.

വയനാട് /കല്‍പറ്റ: സര്‍ക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങല്‍ പാക്കേജിനെതിരെ ശക്തമായി ആഞ്ഞടിച്ചു മാവോവാദികള്‍ വീണ്ടും രംഗത്തെത്തി. മാവോവാദികളുടെ ഔദ്യോഗിക ബുള്ളറ്റിനായ കനല്‍പാതയിലൂടെയാണ് ഇവരുടെ സന്ദേശമെത്തിയത്. ബൂര്‍ഷ്വാ ഭൂപ്രഭുത്വ ഭരണകൂടത്തെ നശിപ്പിക്കാന്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്തുന്ന സി.പി.എം കാരോട് പണം, ജോലി,ഭൂമി, കല്യാണ ചിലവിന് പണം എന്നീ വാഗ്ദാനങ്ങള്‍ വെച്ചാല്‍ പിണറായിയും കോടിയേരിയും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്നും മാവോവാദികള്‍ ചോദിച്ചു.

കല്‍പ്പറ്റ പ്രസ് ക്ലബ്ബിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തപാല്‍ വഴിയാണ് ബുള്ളറ്റിന്‍ വന്നത്. ‘ഇന്ത്യയിലെ ബൂര്‍ഷ്വാ ഭൂപ്രഭുത്വ ഭരണകൂടം സി.പിഎമ്മിന്റെ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ ശത്രുവാണെങ്കില്‍ ആ ഭരണകൂടത്തിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി ഭരണകൂടത്തെ നശിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ പാക്കേജ് പ്രഖ്യാപിച്ചത് ഏത് രാഷ്ട്രീയമാണെന്നും ബുള്ളറ്റിന്‍ ചോദിക്കുന്നു. നരേന്ദ്ര മോഡിയുടെ ചെരുപ്പ് നക്കികളാണ് പിണറായിയും കോടിയേരിയുമെന്നും ബുള്ളറ്റിന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

സി പി എമ്മിന്റെ വര്‍ഗ വഞ്ചനയും ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റ് നരേന്ദ്ര മോഡിയുമൊത്ത് ചേര്‍ന്ന് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. ഭക്ഷ്യ സുരക്ഷാ നിയമം ജനവിരുദ്ധ നയമാണ് ഒരു വശത്ത് റേഷന്‍ സംവിധാനങ്ങളെ തകര്‍ക്കുകയാണ്. ഇതിലൂടെ ജനങ്ങളെ സ്വകാര്യ മാര്‍ക്കറ്റുകളിലേക്ക് തള്ളിവിടുകയും കുത്തകകള്‍ക്കൊപ്പം ചേര്‍ന്ന് കൊള്ളയടിക്കുകയുമാണ് ലക്ഷ്യം. 2011 ല്‍ ഭക്ഷ്യ സുരക്ഷാ നിയമം വന്നപ്പോള്‍ തന്നെ ഇതിലെ തട്ടിപ്പ് മാവോയിസ്റ്റുകള്‍ തുറന്നു കാട്ടിയിരുന്നു.

ആഗോളവത്കരനയത്തിനു മാറ്റിയെടുക്കുന്ന ഘടനാപരമായ പരിഷ്‌കാരം പോലെ ഈ ഭക്ഷ്യ സുരക്ഷാ നിയമം റേഷന്‍ രംഗത്തെ ആഗോളവത്കരണത്തിന്റെ മാനിഫെസ്‌റ്റോ ആണെന്നും ബുള്ളറ്റിന്‍ പറയുന്നു. ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ മോഡിയുടെ വാതിലില്‍ മുട്ടി ജനങ്ങളെ സര്‍ക്കാര്‍ വിഡ്ഡികളാക്കുകയാണ്. മാവോവാദികള്‍ ജില്ലയില്‍ സജീവമായതോടെ ആദിവാസി കോളനികളുടെ രക്ഷകരായി ചമയുന്ന പോലീസ് മുത്തങ്ങയില്‍ ആദിവാസികളെ വെടിവെച്ച്‌ കൊന്നതും നിരവധി ഭൂ സമരവേദികളില്‍ നിന്നും ആദിവാസികളെ പിടിച്ചു കൊണ്ടു പോയതും മറക്കേണ്ട.

പോക്‌സോ നിയമപ്രകാരം എത്രയോ ആദിവാസികളെ ജയിലിലടച്ചു. അപ്പോഴൊന്നും തോന്നാത്ത ദളിത് പ്രേമം ഇപ്പോൾ വേണ്ട എന്നും അവർ പറയുന്നു. മാവോയിസ്റ്റുകളുടെ ഔദ്യോഗിക ബുള്ളറ്റിനായ ‘കനല്‍പാതയിലൂടെയാണ് ഇവർ സിപിഎമ്മിനെതിരെ പ്രതികരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button