ബെയ്ജിംഗ്: ചൈനയിലെ കിന്‍ഡര്‍ഗാര്‍ട്ടനില്‍ 39 വയസുകാരി നടത്തിയ കത്തിയാക്രമണത്തില്‍ 14 കുട്ടികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളില്‍ രണ്ടു പേര് മരിച്ചതായി വാര്‍ത്തകള്‍ വന്നെങ്കിലും പോലീസ് ഇക്കാര്യം നിഷേധിച്ചു. കിന്‍ഡര്‍ഗാര്‍ട്ടനിലെ കളിസ്ഥലത്തേക്ക് അതിക്രമിച്ച കടന്ന ലിയു കുട്ടികളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ലിയുവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കത്തിയാക്രമണത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല. വെള്ളിയാഴ്ച രാവിലെ ചോംഗ്ക്വിംഗിലെ ബനനിലാണ് സംഭവം. ലിയു എന്ന സ്ത്രീയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു.
Post Your Comments