അബുദാബി: ആയുര്‍വേദ, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ ആഗോള പ്രചാരണം ലക്ഷ്യമാക്കി 2019- ല്‍ നടക്കുന്ന ആയുഷ് സമ്മേളനത്തിന് മുന്നോടിയായി അബുദാബിയില്‍ നടന്ന സെമിനാറിലാണ് ഇന്ത്യ യു.എ.ഇയുമായി ശക്തമായ സഹകരണം ആവശ്യപ്പെട്ടത്. ആരോഗ്യവും അസുഖവും ചികിത്സാരീതികളും ഓരോ വ്യക്തികളിലും വേറിട്ട് നില്‍ക്കുന്നതായും പൂര്‍ണമായും സുഖമായിരിക്കുന്ന അവസ്ഥയാണ് ആയുഷെന്നും പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സ്മിത പാന്ധ് പറഞ്ഞു.
2.5 ബില്യണ്‍ യു.എസ്. ഡോളറുള്ള ഇന്ത്യയിലെ ആയുര്‍വേദ മരുന്ന് മാര്‍ക്കറ്റ് 2022 ആവുന്നതോടെ എട്ട് ബില്യന്‍ ഡോളറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ട് ലക്ഷത്തോളം അംഗീകൃത ആയുര്‍വേദ വിദഗ്ധരും 90,000 നിര്‍മാണ യൂണിറ്റുകളും ആയുഷിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ചൈന, മലേഷ്യ, മൗറീഷ്യസ്, നേപ്പാള്‍, ബംഗ്ലാദേശ്, ഹംഗറി തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ പരമ്പരാഗത ചികിത്സയ്ക്കായുള്ള ഉടമ്പടി ഒപ്പുവെച്ചതായും സ്മിത പാന്ധ് കൂട്ടിചേര്‍ത്തു.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ പിന്തുണയോടെ ഇന്ത്യന്‍ എംബസിയും സയന്‍സ് ഇന്ത്യ ഫോറവും സംയുക്തമായി നടത്തിയ സെമിനാറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വിഷയാവതരണം നടത്തി.
Post Your Comments