കൊച്ചി: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമാണെന്നും വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണമോയെന്നും കോടതി ചോദിച്ചു. റോഡുകള്‍ മോശമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിമാര്‍ നല്‍കിയ കത്തിലായിരുന്നു കോടതി നടപടി. കത്ത് ഹൈക്കോടതി പൊതുതാത്പര്യ ഹര്‍ജിയായി ഫയലില്‍ സ്വീകരിച്ചു.
റോഡുകളില്‍ ഇനി ജീവന്‍ പൊലിയരുത്. ദീര്‍ഘ വീഷണത്തോടെ വേണം റോഡുകള്‍ നിര്‍മിക്കാന്‍. റോഡുകള്‍ പെട്ടന്ന് തകരുന്നതില്‍ കരാറുകാരെ പ്രതികളാക്കാമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് മികച്ച റോഡുകള്‍ നിലനിര്‍ത്താനുള്ള നടപടി വേണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംഭവത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Post Your Comments