കൊച്ചി: ദേവസ്വം കമ്മീഷണര്‍ നിയമനത്തില്‍ ഉത്തരവുമായി ഹൈക്കോടതി. ദേവസ്വം കമ്മീഷണറായി ഹിന്ദു മതവിശ്വാസിയായ ആള്‍ തന്നെ വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെത്തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. നിയമ ദേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
ഹിന്ദുമത വിശ്വാസിയായ ആളെ തന്നെ ദേവസ്വം കമ്മീഷണറായി നിയമിക്കുമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സത്യാവാങ്മൂലം വഴി അറിയിച്ചിരുന്നു. ഈ സത്യവാങ്മൂലം സ്വീകരിച്ച് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി. ഹിന്ദു മതവിശ്വാസിയായി അഹിന്ദുവിനെ നിയമിക്കുന്നത് തടയണം എന്ന് ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.
Post Your Comments