കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി വ്യക്തമാക്കി. തെറ്റ് ചെയ്യാത്തവരെ അറസ്റ്റ് ചെയ്താല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും കോടതി താക്കീത് നല്‍കി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിലാണ് സര്‍ക്കാരിനെ ഹൈക്കോടി രൂക്ഷമായി വിമര്‍ശിച്ചത്. ശബരിമല വിഷയത്തില്‍ നടക്കുന്ന അറസ്റ്റ് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശികളായ സുരേഷ് രാജ് , അനോജ് രാജ് തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
എന്നാല്‍ ശബരിമലയില്‍ ഭക്തര്‍ മാത്രമാണോ എത്തിയതെന്ന കാര്യം പൊലീസ് അന്വേഷിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ സംസ്ഥാനത്ത് ഇതുവരെ 2,061 പേര്‍ അറസ്റ്റിലായി.
Post Your Comments