KeralaLatest News

സിപിഎം നേതാക്കളുടെ അവിഹിത ബന്ധങ്ങള്‍ പുറത്തുവന്നത് മേയര്‍ അഡ്മിനായ വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ

സിപിഎമ്മില്‍ വിവാദം പുകയുന്നു

കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ വിവാദം പുകയുന്നു. നേതാക്കളുടെ അവിഹിത ബന്ധം പുറത്തുവന്നത് മേയര്‍ അഡ്മിനായ വാട്‌സ് ഗ്രൂപ്പ് വഴി. അവിഹിതത്തിന്റെ വീഡിയോയും ഓഡിയോ മെസ്സേജുകളുമാണ് ഗ്രൂപ്പ് വഴി പ്രചരിച്ചത്. സിപിഎമ്മിലെ രണ്ട് കൗണ്‍സിലര്‍മാരും അതിലൊരാളുടെ ഭര്‍ത്താവുമടക്കം സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട അനാശാസ്യ വിവാദങ്ങളാണ് കണ്ണൂര്‍ കോര്‍പറേഷനെ പിടിച്ചുലച്ചിരിക്കുന്നത്.

വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട സദാചാര വിഷയങ്ങളുടെ ശബ്ദസന്ദേശങ്ങള്‍ മേയര്‍ അഡ്മിനായ വാട്സ് ആപ് ഗ്രൂപ്പില്‍ വന്നതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടര്‍ന്ന് വിശദാംശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായി.

ഓഡിയോകളം വീഡിയോകളും വ്യാപകമായാണ് പ്രചരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പു നടന്ന അവിഹിത ബന്ധങ്ങളും രാഷ്ട്രീയ വിവാദങ്ങളും വരെ ഇപ്പോള്‍ വാട്സ്ആപുകളില്‍ വരുന്നുണ്ട്.

സന്ദേശങ്ങള്‍ വിവാദമായതോടെ മേയര്‍ അടക്കമുള്ള അഡ്മിന്‍മാര്‍ ഗ്രൂപ്പ് പിരിച്ച് വിട്ട് തടിയൂരാന്‍ ശ്രമിച്ചുവെങ്കിലും വിഷയം പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഏറ്റെടുത്തു. ഐടി ആക്ട് അനുസരിച്ച് കേസെടുക്കണമെന്നാണ് കോണ്‍ഗ്രസ്സിന്റെ ആവശ്യം. അങ്ങനെ വന്നാല്‍ മേയര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാവും.സന്ദേശം അയച്ചയാളും പ്രതിസ്ഥാനത്തുള്ളവരും എല്ലാം സിപിഎമ്മുകാരായതിനാല്‍ രാഷ്ട്രീയമായി പ്രശ്നത്തെ നേരിടാന്‍ ആവാതെ കുഴങ്ങുകയാണ് സിപിഎം നേതൃത്വം.

പ്രാദേശികമായി രൂപപ്പെട്ട ചില ഗ്രൂപ്പിസമാണ് ഇതിനെല്ലാം കാരണമെന്നാണ് നേതാക്കള്‍ പറയുന്നത്. ഡിവൈഎഫ്ഐ മേഖലാ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമാണ് കൗണ്‍സിലറുടെ ഭര്‍ത്താവാണ് പ്രതിസ്ഥാനത്തുള്ള യുവാവ്. തനിക്കെതിരേ നടപടിയെടുത്താല്‍ ഭാര്യയായ കൗണ്‍സിലറെ രാജിവെപ്പിച്ച് കോര്‍പറേഷന്‍ ഭരണം ഇല്ലാതാക്കുമെന്നാണത്രേ ഡിവൈഎഫ്ഐ നേതാവിന്റെ ഭീഷണി. ഒറ്റ കൗണ്‍സിലറുടെ ഭൂരിപക്ഷത്തിലാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ സിപിഎം ഭരണം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button