Latest NewsKeralaIndia

129 അയ്യപ്പ ഭക്തർ അറസ്റ്റില്‍, ലുക്ക് ഔട്ട് നോട്ടീസുകൾ പുറത്തിറക്കിയത് ഇടതുപക്ഷ നവമാധ്യമങ്ങളിലൂടെ

പത്തനംതിട്ട ജില്ല പോലീസിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോലും പങ്കുവെക്കാതെയാണ് ഇടത് അനുകൂല നവ മാധ്യമ കൂട്ടായ്മയിലൂടെ പ്രചരിപ്പിച്ചത്.

തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച അയ്യപ്പഭക്തന്മാർക്കെതിരെ പ്രതികാര നടപടികളുമായി പൊലീസ്. യുവതീ പ്രവേശനത്തിനെതിരെ സമരം നടത്തിയ 110 പേരെയാണ് 49 കേസുകളിലായി അറസ്റ്റ് ചെയ്തത്. അടുത്ത മാസം 5 ന് ശബരിമല നട തുറക്കാൻ ഇരിക്കേ യുവതികളെ ശബരിമലയിൽ കയറ്റും എന്ന് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചതോടെയാണ് പോലീസ് നടപടികളുമായി ഇറങ്ങിയത് എന്നതാണ് ശ്രദ്ധേയം.

സമരം നടത്തിയ 210 പേരുടെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വിട്ട പൊലീസ് ഇടതു പക്ഷ അനുഭാവികളുടെ സഹായത്തോടെയാണ് ഇവരെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഇതിനായുള്ള ലുക്ക് ഔട്ട് നോട്ടീസ് പ്രചരിപ്പിച്ചതും ഇടതുപക്ഷ നവമാധ്യമ കൂട്ടായ്മയിലൂടെയാണ്. പത്തനംതിട്ട ജില്ല പോലീസിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോലും പങ്കുവെക്കാതെയാണ് ഇടത് അനുകൂല നവ മാധ്യമ കൂട്ടായ്മയിലൂടെ പ്രചരിപ്പിച്ചത്.

ഇതിൽ 110 പേരെ ഇന്നലെ രാത്രി തന്നെ അറസ്റ്റ് ചെയ്യതു. ചിത്രത്തിലുള്ളവരുടെ വിവരങ്ങൾക്ക് ശേഖരിക്കാനായി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും ഫോട്ടോകൾ കൈമാറിയിട്ടുണ്ട്.വിമാനത്താവളങ്ങൾ,ബസ്സ് സ്റ്റാൻഡുകൾ , റെയിൽവേസ്റ്റഷനുകൾ എന്നിവിടങ്ങളില്ലെല്ലാം ഫോട്ടോകൾ പതിക്കാനും നീക്കമുണ്ട്.പമ്പ പൊലീസ് 21 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കൂടുതൽ ആളുകളെ പിടികൂടാനാണ് പൊലീസിന്‍റെ നീക്കം.

പൊതുമുതൽ നശിപ്പിച്ചതിനും, പൊലീസിന്‍റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപെടുത്തിയതിനും സ്ത്രീകളെ അക്രമിച്ചതിനും വധശ്രമത്തിനുമെല്ലാം കേസുകൾ എടുത്തിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിനും കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.രാത്രികാലങ്ങളിൽ വീടുകളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അറസ്റ്റ്.

ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഭയപ്പെടുത്തി അടിച്ചമർത്താനാണ് പോലീസ് നീക്ക മെന്നാണ് അറസ്റ്റ് ചെയ്തവരുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. .എന്നാൽ ശബരിമലയിൽ പ്രവേശിക്കാനെത്തിയ ലിബി അടക്കമുള്ളവർക്കെതിരെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചതിനു കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button