NattuvarthaLatest News

മൊബൈൽ ആപ്പിലെ പോരായ്മ; പ്രളയക്കെടുതിയിൽ വീടുകൾ തകർന്നവർ നഷ്ടപരിഹാരലിസ്റ്റിന് പുറത്ത്

റീ ബിൽഡ് കേരള എന്ന മൊബൈൽ ആപ്പുപയോ​ഗിച്ചാണ് നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത്

പീച്ചി: പ്രളയക്കെടുതിയിൽ വീടുകൾ തകർന്നവർ നഷ്ടപരിഹാരലിസ്റ്റിന് പുറത്ത്. മൊബൈൽ ആപ്പിലെ ചോദ്യങ്ങളിലെ അപാകങ്ങൾ കാരണമാണ് പ്രളയക്കെടുതിയിൽ വീടുകൾക് നാശനഷ്ടം സംഭവിച്ചവർ നഷ്ടപരിഹാര ലിസ്റ്റിൽ നിന്നും പുറത്തായത്. ഇതോടെ പ്രളയത്തിൽ നഷ്ടപരിഹാരം ലഭിക്കുമെന്ന് കരുതിയിരുന്നവർ ആശങ്കയിലായി.

ഇക്കൂട്ടത്തിൽ പൂർണമായ നാശനഷ്ടം സംഭവിച്ച വീടുകളുടെ ലിസ്റ്റ് റവന്യൂവകുപ്പ് ഇറക്കിയപ്പോൾ മൊബെൽ ആപ്പുവഴി നഷ്ടപരിഹാരത്തിനപേക്ഷിച്ച പീച്ചിയിലെ മൂന്നുകുടുംബങ്ങൾ പുറത്തായി.

റീ ബിൽഡ് കേരള എന്ന മൊബൈൽ ആപ്പുപയോഗിച്ചാണ് വീടുകളുടെ നാശനഷ്ടം രേഖപ്പെടുത്തിയത്. മഞ്ഞക്കുന്ന് നെടിയപറമ്പിൽ ഗോപാലൻനായർ, പിതുരുത്തേൽ ബിനോയി, കറുകപ്പിള്ളി ജോയി എന്നിവരാണ് നഷ്ടപരിഹാരലിസ്റ്റിനു പുറത്തായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button