KeralaLatest News

സിബിഐ ഡയറക്ടറെ നീക്കം ചെയ്ത നടപടി; പ്രതികരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സിബിഐ ഡയറക്ടറെ നീക്കം ചെയ്ത നടപടിയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സിബിഐ ഡയറക്ടറെ അര്‍ധരാത്രി നീക്കം ചെയ്ത നടപടി ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ ഉതകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇതിനു കൂട്ടുനിന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും പിണറായി കുറ്റപ്പെടുത്തി.

സിബിഐ തലപ്പത്തെ ഉള്‍പ്പോരിനെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റിയിരുന്നു. എന്‍ നാഗേശ്വരറാവുവിന് താല്‍ക്കാലിക ചുമതല നല്‍കി. അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. സ്‌പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താനയോട് അവധിയില്‍ പോകാനും നിര്‍ദ്ദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button