NattuvarthaLatest News

പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം മെ​മു ട്രെ​യി​ൻ പാളം തെറ്റി

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു തൃ​ശൂ​ർ-​എ​റ​ണാ​കു​ളം പാ​ത​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം നി​ല​ച്ചു

കൊ​ച്ചി: പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം മെ​മു ട്രെ​യി​ൻ പാ​ളം തെ​റ്റി. ഉ​ച്ച​യ്ക്ക് 11.45 ഓ​ടെ ക​ള​മ​ശേ​രി സ്റ്റേ​ഷ​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണു പ്രാ​ഥ​മി​ക റിപ്പോര്‍ട്ട്.

മു​ൻ​ഭാ​ഗ​ത്തെ എ​ഞ്ചി​നും തൊ​ട്ടു ചേ​ർ​ന്നു​ള്ള കോ​ച്ചു​മാ​ണു പ്ലാ​റ്റ്ഫോ​മി​ലേ​ക്കു ക​യ​റു​ന്ന​തി​നു​ മു​ന്പ് പാ​ളം തെ​റ്റി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു തൃ​ശൂ​ർ-​എ​റ​ണാ​കു​ളം പാ​ത​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഗതാഗതം ഉടൻ പുനസ്ഥാപിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button