തിരുവനന്തപുരം: കേരളത്തിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നു.
സിബിഐയുടെ ഡയറക്ടറെ മാറ്റിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളില്‍ പ്രതിഷേധിച്ചാണ് നാളെ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തുന്നത് .ഐ.സി.സി ആഹ്വാന പ്രകാരമാണ് കേരളത്തിലെ സി.ബി.ഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തുന്നത്. തിരുവനന്തപുരത്തെയും എറണാകുളത്തേയും ഓഫീസുകളിലേക്കാണ് മാര്‍ച്ച്.
തിരുവനന്തപുരത്ത് മുട്ടത്തറ സി.ബി.ഐ ഓഫീസിലേക്കാണ് മാര്‍ച്ച് നടത്തുന്നതെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. പ്രതിഷേധമാര്‍ച്ച് രാവിലെ 10.30ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പങ്കെടുക്കും.
Post Your Comments