കൊച്ചി: സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഭരണഘടന അതാണ് ആവശ്യപ്പെടുന്നതെന്നും വ്യക്തമാക്കി ഹൈക്കോടതി. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നപ്പാക്കണം എന്ന് ഹൈക്കോടതി. യുവതികളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതി തള്ളി.
ഹര്‍ജിക്കാരന് സുപ്രീം കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. കോടതി ഉത്തരവ് പ്രകാരം യുവതികള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഭരണഘടന അതാണ് ആവശ്യപ്പെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
സുപ്രീംകോടതി ഉത്തരവ് പ്രകാരം സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് പൊലീസ് ചെയ്തതെന്നും ഹര്‍ജിക്കാരന് വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. ഇതോടെ തൃശൂര്‍ പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. അടിസ്ഥാന സൗകര്യമില്ലാതെ സ്ത്രീകളെ പ്രേവേശിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ഹര്‍ജി.
Post Your Comments