കോഴിയിറച്ചി വില കുതിക്കുന്നതിനോടൊപ്പം മത്സ്യവിലയും മുട്ട വിലയും കുതിക്കുന്നു. രണ്ടാഴ്ചയായി മത്സ്യത്തിന്റെ വില ഉയര്‍ന്നിട്ടുണ്ട്. മത്തി കിലോയ്ക്ക് 100 രൂപയില്‍ നിന്ന് 160 ആയി. അയല – 140, കിളിമീന്‍ – 140, വറ്റ – 240, മോത – 400, നന്മീന്‍ – 500 എന്നിങ്ങനെയാണ് വില. പ്രകൃതിയിലെ മാറ്റങ്ങള്‍ കാരണം മീന്‍പിടിത്തം കുറയുന്നതാണ് മത്സ്യത്തിന്റെ ലഭ്യത കുറയാന്‍ കാരണം. എന്നാല്‍ ലഭ്യതയനുസരിച്ച് ദിനംപ്രതി മാറി കൊണ്ടിരിക്കുന്നതാണെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം.
അതേസമയം മുട്ട വിലയും ഉയര്‍ന്നു തന്നെയാണ്. മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ രണ്ട് ദിവസം മുന്‍പ് 100 മുട്ടയുടെ വില 380 ആയി. എന്നാല്‍ ഇപ്പോള്‍ 100 മുട്ടയ്ക്ക് 420 രൂപ നല്‍കണമെന്നാണ് റിപ്പോര്‍ട്ട്. ഇത് ചില്ലറ വ്യാപാരികള്‍ വില്‍ക്കുമ്പോള്‍ 1 മുട്ടയ്ക്ക് 5 രൂപയാകും. ലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന മുട്ടകളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. രണ്ട് ദിവസം കൂടുമ്പോള്‍ 4000 മുട്ടകള്‍ എത്തിച്ചിരുന്ന മൊത്ത വ്യാപാരികള്‍, ഇപ്പോള്‍ എത്തിക്കുന്നത് 1500 മുട്ടകള്‍ ആയിട്ടുണ്ട്.
Post Your Comments