KeralaLatest News

ശൂരനാട് രവി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത മലയാള സാഹിത്യകാരന്‍ ശൂരനാട് രവി (75) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് ശൂരനാട് ഇഞ്ചക്കാട്ടിലുള്ള വീട്ടുവളപ്പില്‍ നടക്കും. ബാലസാഹിത്യകൃതികളും വിവര്‍ത്തനവുമടക്കം നിരവധി രചനകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഓണപ്പന്ത്, കിളിപ്പാട്ടുകള്‍, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കല്‍പ്പാട്ട്, അക്ഷരമുത്ത്, എന്നിവയ്ക്കു പുറമേ തമിഴില്‍ നിന്ന് പല നാടോടിക്കഥകളും മലയാളത്തിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ‘ലൈറ്റ് ഒഫ് ഏഷ്യ’, ക്ഷേമേന്ദ്രന്റെ ബോധിസത്വാപദാനകല്പലത എന്നിവ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഭാര്യ: ജെ ചെമ്പകക്കുട്ടി അമ്മ. ഡോ.ഇന്ദുശേഖര്‍,ലേഖ, ശ്രീലക്ഷ്മി എന്നിവര്‍ മക്കളാണ്.

shortlink

Post Your Comments


Back to top button