![nationalisation in saudi to spread to more areas, expatS including malayalis concerned](/wp-content/uploads/2018/07/SAUDI-1.png)
റിയാദ്: മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികൾക്ക് തിരിച്ചടിയായി സൗദിയിൽ കൂടുതൽ മേഖലകളിലേക്ക് സ്വദേശിവൽക്കരണം വ്യാപിപ്പിക്കുന്നു. വിനോദ സഞ്ചാര മേഖലകളിലാണ് ഇപ്പോൾ [പുതുതായി സ്വദേശിവൽക്കരണം നടത്തുന്നത്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ടൂറിസം, ദേശീയ പൈതൃക വകുപ്പും തമ്മിലുള്ള സഹകരണത്തോടെയാണ് വിനോദസഞ്ചാര മേഖലയിൽ സൗദിവൽക്കരണം ശക്തിപ്പെടുത്തുന്നത്. ഇതിലൂടെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം പരിശീലനവും നൽകുന്നുണ്ട്.
ടൂറിസം മേഖലയിൽ സൗദിവൽക്കരണ പദ്ധതികൾ കൂടുതൽ ഊർജിതമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുമായുള്ള ചർച്ചയിൽ ധാരണയായതായി ടൂറിസം, ദേശീയ പൈതൃക വകുപ്പ് പ്രസിഡന്റ് സുൽത്താൻ ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. അതേസമയം സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികൾ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Post Your Comments