KeralaLatest News

ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ല; മുഖ്യമന്ത്രിയ്‌ക്കെതിരെ രാഹുൽ ഈശ്വർ

ക്ഷേത്രത്തിന്റെ അവകാശം അതിന്റെ പ്രതിഷ്‌ഠയ്‌ക്ക് തന്നെയാണെന്ന് ഇന്ത്യന്‍ നിയമവും അനുശാസിക്കുന്നുണ്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ശബരിമല ആര്‍ക്കും സ്ത്രീധനം കിട്ടിയതോ ആരുടെയും സ്വകാര്യസ്വത്തോ അല്ല എന്നത് മുഖ്യമന്ത്രി മനസിലാക്കണമെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഫേസ്ബുക്ക് ലൈവിലായിരുന്നു രാഹുലിന്റെ പ്രതികരണം. ശബരിമല ദേവസ്വം ബോര്‍ഡിന്റേയോ മറ്റാരുടെയുമോ അല്ല, അതിന്റെ അവകാശം സ്വാമി അയ്യപ്പനാണ്. ക്ഷേത്രത്തിന്റെ അവകാശം അതിന്റെ പ്രതിഷ്‌ഠയ്‌ക്ക് തന്നെയാണെന്ന് ഇന്ത്യന്‍ നിയമവും അനുശാസിക്കുന്നുണ്ട്. സത്യം മാത്രം മറക്കരുത് എന്ന് മാത്രമാണ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. ജനങ്ങളുടെയല്ല സ്വാമി അയ്യപ്പന് മുന്നിലാണ് മുഖ്യമന്ത്രി പരാജയപ്പെട്ടത്. ആ പരാജയം മറച്ചു വയ്‌ക്കാനാണ്‌അദ്ദേഹം പ്രകോപനപരമായി സംസാരിക്കുന്നത്. വര്‍ഗീയമായും ജാതീയപരമായും കേരള സമൂഹത്തെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി കൂട്ടുനില്‍ക്കരുതെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button