അബുദാബി: കണ്ണൂർ മാട്ടൂൽ സിദ്ദീഖാബാദ് സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി. അബുദാബിയിൽ ഗ്രോസറി ജീവനക്കാരനായ കെ.വി.ഫാറൂഖ് (38) ആണ് മരിച്ചത്. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുമെന്നു ബന്ധുക്കൾ അറിയിച്ചു. ഭാര്യ ടി.ടി.പി.ഷമീല. മക്കൾ: മുഹമ്മദ് യാസീൻ, സുൽഫ, മുഹമ്മദ് ഫഹദി.
Post Your Comments