KeralaLatest News

പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല; ശബരിമലയിലെ പണത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവര്‍; മുഖ്യനുള്ള പന്തളം കൊട്ടാരത്തിന്റെ മറുപടി ഇങ്ങനെ

എന്നാല്‍, ലഭിക്കേണ്ടത് ലഭിച്ചേ മതിയാകൂ. അത് പല സര്‍ക്കാരുകളും തന്നിട്ടുണ്ട്. അതിന് ബോര്‍ഡിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട: പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും ശബരിമലയിലെ പണത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവരെന്നും തുറന്നടിച്ച് ശശികുമാര വര്‍മ്മ. പന്തളം കൊട്ടാരവും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ല. ആചാരങ്ങള്‍ മാറ്റമില്ലാതെ തുടരാനുള്ള അവകാശം കവനന്റിലുണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.ദേവസ്വം ബോര്‍ഡിനോട് പണം ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിക്കുന്നത്.

ശബരിമലയിലെ പണത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവര്‍. ക്ഷേത്രത്തിലെ ആചാരങ്ങള്‍ നടപ്പിലാക്കാത്തത് കൊണ്ടാണ് കൊട്ടരത്തിന് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ നിന്ന് അഞ്ച് പൈസ ചോദിച്ചിട്ടില്ല. എന്നാല്‍, ലഭിക്കേണ്ടത് ലഭിച്ചേ മതിയാകൂ. അത് പല സര്‍ക്കാരുകളും തന്നിട്ടുണ്ട്. അതിന് ബോര്‍ഡിനോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആചാരപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറയല്ല. ശബരിമലയിലെ വരുമാനത്തില്‍ രാജകൊട്ടാരത്തിന് കണ്ണില്ല. അതില്‍ കണ്ണ് നട്ടിരിക്കുന്നവരുണ്ട്. അത് കണ്ട് പിടിക്കേണ്ട ജോലി മാദ്ധ്യമങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രം എന്നും ഭക്തന്റേതാണെന്നും കവനന്റില്‍ ക്ഷേത്രങ്ങളുടെ ആചാരം നടപ്പിലാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ശശികുമാര വര്‍മ്മ പറഞ്ഞു. തന്ത്രിയും പൂജാരിയുമെല്ലാം ക്ഷേത്രത്തിന്റെ അഭിഭാജ്യ ഘടകമാണെന്നും ചെയ്യേണ്ടവര്‍ ചെയ്യേണ്ട രീതിയില്‍ ഒന്നും ചെയ്തില്ലെങ്കില്‍ ചെയ്യേണ്ടവര്‍ മുന്നോട്ടു വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡിന്റെ വരുമാനത്തില്‍ നിന്ന് ഒരു രൂപ പോലും ഞങ്ങള്‍ ചോദിക്കില്ല. തിരുവാഭരണത്തിനൊപ്പം പോകുന്നവര്‍ക്ക് ആയിരം രൂപ കൊടുക്കുന്നുണ്ട്. അതില്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ തീര്‍ത്ഥാടന കാലത്ത് നടന്നത് തീര്‍ത്ഥാനമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button