![MOBILE PHONE ON CHARGE](/wp-content/uploads/2018/10/mobile-phone-on-charge.jpg)
പുത്തൂര്‍: ചാര്‍ജ് ചെയ്യുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടുത്തം. ചെറുപൊയ്ക തെക്ക് ഓതിരംമുകള്‍ റിനു ഭവനില്‍ ലീലാമ്മ പാപ്പച്ചന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. തീപിടുത്തത്തില്‍ ഇവരുടെ കിടപ്പുമുറി കത്തിനശിച്ചു. വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ഈ സമയത്ത് ലീലാമ്മയും മരുമകളും മാത്രമായിരുന്നു ഇവിടെ ഉണ്ട്ടായിരുന്നത്. ഇവര്‍ വീടിനു പുറത്തു ജോലിയിലായിരുന്നു
കിടപ്പുമുറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഓടിയെത്തിയപ്പോള്‍ തീ ആളിപ്പടരുന്നതാണു കണ്ടത്. ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു. ചാര്‍ജില്‍ ഇട്ടിരുന്ന ഫോണ്‍ ഉരുകിപ്പോയി. കൂടാതെ ലാപ്‌ടോപ്, കിടക്ക, മെത്ത, ഫാന്‍, അലമാര, ശുചിമുറിയുടെ കതക് എന്നിവയും കത്തിനശിച്ചു. ഭിത്തിക്കും പൊട്ടലുണ്ടായിട്ടുണ്ട്. നാട്ടുകാര്‍ ഓടി എത്തിയാണ് തീ അണച്ചത്.
Post Your Comments