കണ്ണൂര്‍: കേരളം ലോകത്തിന്‍റെ നെറുകയിലൂടെ പറന്നിറങ്ങുന്ന സുവര്‍ണ്ണ നിമിഷമാണ് ഈ വരുന്ന ശനിയാഴ്ച കണ്ണൂരത്തെ രാജ്യന്തര വിമാനത്താവളം സാക്ഷിയാകാന്‍ പോകുന്നത്. നാളുകള്‍ക്ക് ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ യാത്രാ വിമാനമിറങ്ങും ഒപ്പം ആ വിമാത്തില്‍ നിന്ന് കാലെടുത്ത് ഇറങ്ങുന്ന ആദ്യ യാത്രക്കാരന്‍ എന്ന ബഹുമതി ബിജെപി ദേശിയാധ്യക്ഷന്‍ അമിത്ഷാ സ്വന്തമാക്കും. ബിജെപിയുടെ ജില്ലാ ആസ്ഥാനത്തിന്‍റെ ഉദ്ഘാടനത്തിനായാണ് അമിത്ഷാ കണ്ണൂരത്തെ പിണറായിയില്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം കുമ്മനം നേതൃത്വം വഹിച്ച ജനരക്ഷായാത്രക്കായാണ് അമിത് ഷാ കണ്ണൂരില്‍ എത്തിയിരുന്നത്. അന്ന് പിണറായി സന്ദര്‍ശിക്കുന്നതിനും കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരായ ഉത്തമന്‍,മകന്‍ രമിത്ത് എന്നിവരുടെ വീടും സന്ദര്‍ശിക്കുന്നതിനും അജണ്ടയുണ്ടായിരുന്നു.എന്നാല്‍ സമയക്കുറവ് മൂലം അജണ്ട വെട്ടിച്ചുരുക്കുകയായിരുന്നു. എന്നാല്‍ ഈ പ്രവിശ്യത്തെ സന്ദര്‍ശനത്തില്‍ അമിത്ഷാ മേല്‍പ്പറഞ്ഞവരുടെ വീടുകള്‍ സന്ദര്‍ശിക്കും.
പ്രധാനമന്തിയുടെ സമയം നോക്കാതെ വിമാനത്താവളത്തിന്‍റെ ഉദ്ഘാടന തീയതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതില്‍ ബിജെപിയില്‍ നീരസം ഉണ്ടാക്കിയിരുന്നു. എങ്ങനെയാണെങ്കിലും കണ്ണൂര്‍ വിമാനത്താവളത്തില്‍ പറന്നിറങ്ങുന്ന ആദ്യ വിമാനത്തില്‍ അമിത് ഷ യാത്രക്കാരനായി ഉണ്ടാകും. കണ്ണൂരിന്‍റെ മണ്ണിലെ വിമാമത്താവളത്തിന്‍റെ ആദ്യ വിമാന യാത്രികനായി.
Post Your Comments