ഇന്റലിജന്‍സ് ബ്യൂറോയില്‍ അവസരം. ജനറല്‍ സെന്‍ട്രല്‍ സര്‍വീസില്‍ ഗ്രൂപ്പ് സി നോണ്‍ ഗസറ്റഡ് സെക്യൂരിറ്റി അസിസ്റ്റന്റ് (എക്സിക്യുട്ടീവ്) തസ്തികയിലേക്ക് അപേക്ഷിക്കാം. ആകെ 1054 ഒഴിവുൾ. തിരുവനന്തപുരത്ത് 49 ഒഴിവുകളുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏതെങ്കിലും ഒരു സബ്സിഡിയറി ഇന്റലിജന്‍സ് ബ്യൂറോയിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷ നല്‍കാവൂ. ഇങ്ങനെ തിരഞ്ഞെടുക്കുന്ന ബ്യൂറോയുടെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. ടയര്‍ 1, ടയര്‍ 11 എന്നിങ്ങനെ രണ്ടുഘട്ട പരീക്ഷ ഉണ്ടാവും. ടയര്‍ 1 ഒബ്‌ജെക്ടീവ് രീതിയിലും ടയര്‍ 11 ഡിസ്‌ക്രിപ്റ്റീവ് രീതിയിലുമായിരിക്കും പരീക്ഷ. ഇവ വിജയിക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂവും ഉണ്ടാവും.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദര്‍ശിക്കുക : mha
അപേക്ഷിക്കേണ്ട അവസാന തീയതി : നവംബർ 10
Post Your Comments