മുംബൈ: അന്താരാഷ്ട്ര വിപണിയിലെ ഇടിവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും ഇടിവ്. ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, വിപ്രോ എന്നി ഓഹരികളാണ് മോശം പ്രകടനം നടത്തുന്നത്. സെന്‍സെക്‌സ് 200 പോയിന്റ് താഴ്ന്ന് 33,950 ലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയും 91.40 പോയിന്റ് താഴ്ന്ന് 10,153 ലാണ് വ്യാപാരം. ആദ്യ മണിക്കൂറില്‍ നേരിയ നേട്ടത്തിലായിരുന്ന വിപണി പരിന്നീട് താഴവ്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ഏഷ്യന്‍ വിപണിയിലെയും, അമേരിക്കന്‍ വിപണിയിലെയും ഇടിവിനെ തുടര്‍ന്നാണ് താഴ്ന്നത്. ഇന്ത്യബുള്‍സ് ഹൗസിങ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, കോള്‍ ഇന്ത്യ, പവര്‍ ഗ്രിഡ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള് നേട്ടത്തിലാണ്. ബിഎസ്ഇയിലെ 408 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 882 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ വിപണികളില്‍ താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍.
Post Your Comments