Latest NewsKerala

കുട്ടികളെ മുന്നില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി ബാലാവകാശ കമ്മീഷന്‍

കണ്ണൂര്‍: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ നടന്ന പ്രരതിഷേധത്തില്‍ കുട്ടികളെ മുന്നില്‍ നിര്‍ത്തി പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടികളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ശബരിമല പ്രതിഷേധ സമരത്തിനിടെ കുട്ടികളെ സമരത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തി പോലീസിനെ പ്രതിരോധിക്കുന്ന സംഭവം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായത്.

മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റങ്ങള്‍ ചുമത്തി കേസ് എടുക്കണമെന്നാണ് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം. ബാലനീതി നിയമം 25 ആം വകുപ്പ് അനുസരിച്ച് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.പി സുരേഷ് പറഞ്ഞു. ശബരിമലയില്‍ സമരത്തിനായി കുട്ടികളെ ഉപയോഗിച്ചവര്‍ക്കെതിരെ കേസ് എടുക്കാന്‍ കമ്മീഷന്‍ ഡി ജി പി ക്ക് നിര്‍ദേശം നല്‍കി. കുട്ടികളുടെ അവകാശങ്ങള്‍ക്കായി അവര്‍ സ്വന്തം നിലയില്‍ നടത്തുന്ന സമരങ്ങള്‍ നിയമ നടപടിയുടെ പരിധിയില്‍ വരില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button