കൊച്ചി: റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്ന റെയിൽടെല്ലിന്റെ ഇന്റർനെറ്റ് സേവനം ഇനി മുതൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും കൂടി ലഭ്യമാക്കും. പരിധിയില്ലാത്ത ഡൗൺലോഡ് സാധ്യമായ ആകർഷകമായ പ്രതിമാസ പാക്കേജുകൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും ലഭ്യമാണെന്നു അധികൃതർ പറഞ്ഞു.
1000 ജിബി (200 എംബിപിഎസ് വേഗം) –1949 രൂപ, 750 ജിബി (175 എംബിപിഎസ് വേഗം)–1899, 150 എംബിപിഎസ് വേഗം–1499, 125 എംബിപിഎസ് വേഗം –1249 എന്നിവയാണു പ്രധാന പ്ലാനുകൾ. വീടുകൾക്കു മൾട്ടി സ്പീഡ് പ്ലാനുകളും ലഭ്യമാണ്. 30 ജിബി (10 എംബിപിഎസ് വേഗം)– 249 രൂപ, 100 ജിബി (50 എംബിപിഎസ് വേഗം)– 699, 200 ജിബി (50 എംബിപിഎസ്)– 799 പ്ലാനുകൾ ലഭിക്കും.
Post Your Comments