KeralaLatest News

അയ്യപ്പന് വേണ്ടി അറുപത് ദിവസം നിരാഹാരം കിടക്കാൻ തയ്യാർ; അയ്യപ്പന് മുന്നില്‍ പിണറായി വിജയന്‍ തോറ്റ് പോയെന്ന് രാഹുൽ ഈശ്വർ

ശബരിമലയില്‍ ആരും അതിക്രമിച്ചുകയറാതെ ഭക്തര്‍ നോക്കിയതില്‍ സന്തോഷമുണ്ട്

തിരുവനന്തപുരം: അയ്യപ്പനു വേണ്ടി ആറല്ല, അറുപത് ദിവസം നിരാഹാരം കിടക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി രാഹുൽ ഈശ്വർ. ജയില്‍ മോചിതനായ ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ. പിണറായി സര്‍ക്കാര്‍ നിരീശ്വരവാദികളുടേയും അവിശ്വാസികളുടേയും മാത്രം സര്‍ക്കാരായി ചുരുങ്ങി. ശബരിമലയില്‍ ആരും അതിക്രമിച്ചുകയറാതെ ഭക്തര്‍ നോക്കിയതില്‍ സന്തോഷമുണ്ട്. തനിക്കെതിരെയുള്ളത് 100 ശതമാനം കള്ളക്കേസാണെന്നും പൊലീസ് ആരോപിക്കുന്ന സമയത്ത് താന്‍ പമ്പയിലല്ല സന്നിധാനത്തായിരുന്നെന്നും രാഹുല്‍ വ്യക്തമാക്കി.

സഖാവ് പിണറായി വിജയന്‍ സ്വാമി അയ്യപ്പനു മുൻപിൽ പരാജയപ്പെട്ടു. ഇനിയെങ്കിലും അദ്ദേഹം വിഷയത്തില്‍ നിലപാട് മാറ്റണം. വിശ്വാസിയായ തന്റെ മുത്തശ്ശിയെ അറസ്റ്റ് ചെയ്ത് നീക്കുന്നതും വിശ്വാസിയല്ലാത്ത രഹന ഫാത്തിമയെ പൊലീസ് അകമ്പടിയോടെ മല കയറ്റുന്നതും അന്യായമാണ്. നവംബര്‍ അഞ്ചിന് വീണ്ടും നട തുറക്കുമ്പോള്‍ സമാധാനപരമായ പ്രാര്‍ത്ഥനായോഗമുണ്ടാകുമെന്നും ഗാന്ധിയന്‍ മാര്‍ഗത്തില്‍ മുന്നോട്ട് പോകുമെന്നും രാഹുല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button