വിവരങ്ങള്‍ ചോര്‍ത്തി ഭീഷണി: പേടിഎം സ്ഥാപകനില്‍ നിന്ന് യുവതി തട്ടാന്‍ ശ്രമിച്ചത് 20 കോടി

ന്യൂഡല്‍ഹി•ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന പേടിഎം സ്ഥാപകന്‍ വിജയ് ശേഖര വര്‍മ്മയുടെ പരാതിയിലാണ് ശര്‍മയുടെ പ്രൈവറ്റ് സെക്രട്ടറി സോണിയാധവാനെ നോയിഡ് പോലീസ് അറസ്റ്റ് ചെയ്തത്. 20 കോടിയാണ് സോണിയയും കൂട്ടരും ചേര്‍ന്ന് ശര്‍മ്മയില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചത്.

ദേവേന്ദര്‍ കുമാര്‍, സോണിയയുടെ ഭര്‍ത്താവ് എന്നിവരാണ് സോണിയാ ധവാനൊപ്പം ചേര്‍ന്ന് പണം തട്ടാന്‍ ശ്രമിച്ചത്. ദീര്‍ഘകാലം ശര്‍മയുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ലാപ്‌ടോപ്, ഫോണുകള്‍, ഡെസ്‌ക്ടോപ് എന്നിവ കൈകാര്യം ചെയ്തിരുന്നത് സോണിയ ആയിരുന്നു. ജോലിക്കിടെ തട്ടിയെടുത്ത സ്വകാര്യ ഡേറ്റകള്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയത്.

മോഷണം, പിടിച്ചുപറി, വഞ്ചന, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സോണിയക്കും രൂപക് ജെയിനും ദേവേന്ദറിനും എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.

Share
Leave a Comment