തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണം എന്നാവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കുന്നു. അയ്യപ്പന്‍ മലയരയനായിരുന്നെന്നും അയ്യപ്പന്റെ സമാധി സ്ഥലമായിരുന്നു ശബരിമലയും തങ്ങളുടെ ആചാരങ്ങളുമെല്ലാം ബ്രാഹ്മണര്‍ തട്ടിപ്പറിക്കുകയായിരുന്നെന്ന് ഐക്യമലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ സജീവ് വ്യക്തമാക്കി. ചരിത്രത്തെ വിസ്മരിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. വളര്‍ത്തച്ചനായ പന്തളം രാജാവിനെ കുറിച്ച് പറയുന്നവര്‍ എന്ത് കൊണ്ട് അയ്യപ്പന് ജന്മം നല്‍കിയവരെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
”ശബരിമലയില്‍ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണുന്നില്ല. മലയരയ സമുദായത്തില്‍പ്പെട്ട സ്ത്രീയായിരുന്നു ശബരി. സമുദായത്തില്‍പ്പെട്ട യുവതികള്‍ നിലവില്‍ ശബരിമലയില്‍ പോകാറില്ല. ആരെങ്കിലും പോകുന്നതിന് സമുദായം എതിരുമല്ല. കാരണം ഒരു പരിഷ്‌കൃത സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്”- പി.കെ സജീവ് വ്യക്തമാക്കി. ശബരിമലയിലേയും കരിമലയിലേയും നടത്തിപ്പുകാര്‍ തങ്ങളായിരുന്നുവെന്നും 1902ല്‍ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്ന് സജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments