ഫ്രാന്‍സ് : 116 രാജ്യങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഇന്റര്‍പോള്‍ പിടിച്ചെടുത്തത് 500 ടണ്‍ അനധികൃത മരുന്നുകള്‍. ഓണ്‍ലൈന്‍ വഴി ലഭ്യമാക്കിയിരുന്ന മരുന്നുകളാണ് ഇന്റര്‍പോളിന്റെ നേതൃത്വത്തില്‍ വിവിധരാജ്യങ്ങളെ ഏകോപിപ്പിച്ചുള്ള റെയ്ഡില്‍ കണ്ടെടുത്തത്. കാന്‍സറിനെന്ന വ്യാജേനയുള്ള മരുന്നുകള്‍, വേദനസംഹാരികള്‍, അനധികൃത മെഡിക്കല്‍ സിറിഞ്ചുകള്‍ തുടങ്ങിയവുടെ വന്‍ വില്‍പ്പനയാണ് ഓണ്‍ലൈന്‍ വഴി നടക്കുന്നത്.
പരിശോധനയെത്തുടര്‍ന്ന് ലോകമെമ്പാടുമായി 859 പേര്‍ അറസ്റ്റിലായി. കൂടാതെ 14 മില്ല്യന്‍ ഡോളര്‍ വില വരുന്ന മരുന്നുനിര്‍മാണത്തിനുള്ള അപകടകരമായ സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 3671 വെബ് ലിങ്കുകള്‍ പൂട്ടി. വെബ്‌സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പേജുകള്‍, ഓണ്‍ലൈന്‍ വിപണികള്‍ എന്നിവയിലേക്കുള്ള ലിങ്കുകളായിരുന്നു ഇവ. ഇന്റര്‍നെറ്റിലെ നിയമവിരുദ്ധ മയക്കുമരുന്ന് വ്യാപാരം അടുത്തിടെയായി തഴച്ചുവളരുകയാണ്. ഡാര്‍ക്ക് വെബ് എന്ന പേരിലാണ് ഇത്ത അറിയപ്പെടുന്നത്. പ്രധാന മാര്‍ക്കറ്റ് സൈറ്റുകള്‍ അടച്ചുപൂട്ടിയിട്ടുണ്ടെങ്കിലും വ്യത്യസ്തമാര്‍ഗങ്ങള്‍ അവലംബിച്ച് കുറ്റകൃത്യങ്ങള്‍ ഓണ്‍ലൈന്‍ വഴി തുടരുകയായിരുന്നു. ഈ മാസം ഇന്റര്‍പോള്‍ നടത്തുന്ന രണ്ടാമത്തെ മരുന്നുവേട്ടയാണിത്.
Post Your Comments