Latest NewsIndia

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റത്തിന് സാധ്യത: പ്രത്യാക്രമണത്തിനൊരുങ്ങി ഇന്ത്യന്‍ സേന

ന്യൂഡല്‍ഹി•പാക് ഭീകരസംഘം ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ആക്രമണത്തിനു ലക്ഷ്യമിട്ടു നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രത്യാക്രമണത്തിന് തയ്യാറായിരിക്കുകയാണ് ഇന്ത്യ. മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുമ്പ് നുഴഞ്ഞുകയറാനാണ് ഭീകരരുടെ ശ്രമമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. 30 താവളങ്ങളിലായി 300ലേറെ ഭീകരര്‍ നിയന്ത്രണ രേഖയുടെ 3 കിലോമീറ്റര്‍ പരിധിയില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് സൈന്യത്തിനു വിവരം ലഭിച്ചിരിക്കുന്നത്.

ജമ്മുകശ്മീര്‍ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ കഴിഞ്ഞ ദിവസം ആറു ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ രണ്ട്‌പേരെ ഇന്ത്യന്‍ സൈന്യം വധിച്ചു. മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button