തൃശൂര്‍: തുലാവര്‍ഷം ശക്തമായതോടെ ചിമ്മിനി ഡാമിന്റെ നാലു ഷട്ടറുകള്‍ ഇന്ന് രാവിലെ ഏഴിന് തുറക്കും. കെഎസ്ഇബിയുടെ ജനറേറ്റര്‍ പ്രവര്‍ത്തന രഹിതമായതിനാലാണ് നാല് ഷട്ടറുകളും തുറക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ഷട്ടറുകള്‍ 10സെന്റിമീറ്റര്‍ ഉയര്‍ത്തിയാണ് വെള്ളം പുറത്തേയ്ക്ക് തുറന്നു വിടുക. കുറുമാലിപ്പുഴയില്‍ ഒരു സെന്റി മീറ്ററോളം ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments