ബേക്കല്‍•കാസർഗോഡ് നഗരത്തിൽ ഗുണ്ടാ വിളയാട്ടം നടത്തുകയും യുവാവിനെ കൊലപ്പെടുത്തതാണ് ശ്രമിക്കുകയും ചെയ്ത രണ്ടു യുവാക്കളെ കോടതി രണ്ട ആഴ്ചത്തേക്ക് റിമാൻഡ് ചെയ്യ്തു. ഇവരുടെ കൂട്ട് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുന്നു. കീഴൂര്‍ സ്വദേശികളായ ഷാന്‍ എന്ന ഷാനവാസ് (28), അബു താഹിര്‍ (24) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ ദിവസം പ്രതികളെ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ സെപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് കളനാട് ഹെല്‍ത്ത് സെന്ററിന് സമീപം വെച്ച് മേല്‍പറമ്പ് കൈനോത്ത് സ്വദേശി ഫിറോസിനെയും സുഹൃത്ത് മൊയ്തീന്‍ നാസറിനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ഷാനവാസും അബൂതാഹിറും. അക്രമത്തില്‍ ഫിറോസിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മൂക്കിന്റെ പാലം തകരുകയും ചെയ്തിരുന്നു. നരഹത്യാശ്രമത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
Post Your Comments