യൂറോപ്പില്‍ ഗൂഗിള്‍ ആപ്പുകള്‍ക്ക് പണം നല്‍കി ഉപയോഗിക്കേണ്ടി വരുമെന്ന സൂചന നല്‍കുകയാണ് ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് മെസ്സേജ് , ഗൂഗിള്‍ പ്ലേ മ്യൂസിക് , പ്ലേ മ്യൂസിക് , പ്ലേ ബുക്ക്‌സ് , ക്രോം , ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിങ്ങനെയുള്ള ഒരുപിടി ആപ്പുകള്‍ ജി ആപ്പ്‌സ് എന്ന പേരില്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ച് തുടങ്ങുന്ന ഒരാള്‍ക്ക് ലഭ്യമായിരുന്നു.
അടുത്തിടെ യൂറോപ്യന്‍ കമ്മീഷന്‍ ഇത്തരത്തില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ ആപ്പ്‌സ് ഇന്‍സ്റ്റോള്‍ ചെയ്തു നല്‍കുന്നത് ഉപയോക്താവിന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നു കയറ്റമാണെന്നും ഇത്തരത്തില്‍ ആപ്പുകള്‍ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു നിര്‍ദേശിക്കുകയും അഞ്ചു കോടി ഡോളര്‍ പിഴയിടുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ആപ്പുകളെല്ലാം സൗജന്യമായി നല്‍കുന്നത് അവസാനിപ്പിക്കുവാനും ഫോണ്‍ നിര്‍മാതാക്കളുടെ ആവശ്യപ്രകാരം വേണ്ട ആപ്പുകള്‍ മാത്രം വിലയ്ക്ക് നല്‍കുവാനും തീരുമാനിച്ചിരിക്കുന്നത്. ഇതു വഴി ഓരോ ഗൂഗിള്‍ ആപ്പിനും വെവ്വേറെ ലൈസന്‍സ് ആവശ്യമായി വരും.
Post Your Comments