കൊച്ചി: ദിലീപിന്റെ കത്ത് പുറത്ത് വരുമ്പോള്‍ പൊളിയുന്നത് മോഹന്‍ലാലിന്റെ വാവദങ്ങള്‍. താരസംഘടന അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് രംഗത്തെത്തിയതോടെ വെട്ടിലായത് നടന്‍ മോഹന്‍ലാലും സര്‍ക്കാരും. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെയടക്കം വാദം തള്ളികളഞ്ഞാണ് ദിലീപ് രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മനസാ വാചാ അറിയാത്ത കുറ്റത്തിന് ഒന്നര കൊല്ലമായി താന്‍ വേട്ടയാടപ്പെടുകയാണെന്നും ദിലീപ് പറഞ്ഞു.
തന്റെ പേരു പറഞ്ഞ് ചിലര്‍ സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീപ് പറഞ്ഞു. മനസ്സറിയാത്ത കാര്യത്തിനാണ് താന്‍ വേട്ടയാടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കത്തിലൂടെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അതേസമയം ദിലീപില്‍ നിന്ന് രാജി ചോദിച്ച് വാങ്ങിയെന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നത്. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയെന്ന് എഴുതിക്കോളാനും ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞിട്ടാണ് ദിലീപ് രാജിവെച്ചതന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു.
മോഹന്‍ലാലിന്റെയും മന്ത്രിയുടെയും പ്രസ്താവനകകളെ തള്ളിക്കളയുന്നതാണ് ദിലീപിന്റെ പ്രസ്ഥാവന. വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് താന്‍ രാജി വച്ചതെന്നും ദിലീപ് പറഞ്ഞു. കോടതി തീര്‍പ്പുണ്ടാകും വരെ സംഘടനയിലേക്ക് ഇല്ലെന്ന് നേരത്തെ കത്തു നല്‍കിയിരുന്നതായും ദിലീപ് വ്യക്തമാക്കി. ഒക്ടോബര്‍ 10 നാണ് ദിലീപ് അമ്മയ്ക്ക് കത്ത് നല്‍കിയത്. ഉപജാപക്കാരുടെ ശ്രമങ്ങളില്‍ അമ്മ എന്ന സംഘടന തകരരുതെന്നും അമ്മയുടെ സഹായം കൊണ്ടു ജീവിക്കുന്നവരുണ്ട്. ഇവര്‍ക്കുവേണ്ടി സംഘടന നിലനില്‍ക്കണമെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.
ദിലീപിന്റെ രാജികത്ത്
”അമ്മ ‘ എന്നസംഘടനയില്‍ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങള്‍ക്കും,പൊതുജനങ്ങള്‍ക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും, എല്ലാവര്‍ക്കുമായ്ഞാന്‍ പങ്കുവയ്ക്കുകയാണ്,
അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണു രാജികത്ത് നല്‍കിയത്. രാജികത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല.
കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ,
Post Your Comments