KeralaLatest News

വിശ്വാസികൾക്ക് ക്ഷേത്രത്തിലെത്താനുള്ള സൗകര്യമൊരുക്കുക എന്ന ഉത്തരവാദിത്വമാണ് തന്ത്രിക്കുള്ളത്: മുഖ്യമന്ത്രി

പന്തളം രാജ കുടുംബം ഇതില്‍ കക്ഷിയായിരുന്നില്ല

തിരുവനന്തപുരം: ശബരിമലയുടെ നിയമപരമായ ഏക അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. അതിന് മറ്റൊരാള്‍ക്കും അവകാശം ഇല്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിക്കുമ്പോള്‍ അന്‍പത് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്ന തീരുമാനമാണ് ഉണ്ടായിരുന്നത്. പന്തളം രാജ കുടുംബം ഇതില്‍ കക്ഷിയായിരുന്നില്ല. തിരുവിതാംകൂറിന് പന്തളം രാജ്യവും രാജ്യാധികാരവും നേരത്തെ തന്നെ അടിയറ വച്ചിരുന്നു. കടക്കെണിയില്‍ പെട്ടതാണ് ഇതിനു കാരണം. ഇത്തരത്തിൽ പന്തളം രാജ്യവും അവിടുത്തെ എല്ലാവിധ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവ് സഹിതം തിരുവിതാംകൂറിന് വിട്ടുകൊടുത്തിരുന്നു. ഇത്തരത്തില്‍ പരിശോധിച്ചാല്‍ ഈ അധികാരങ്ങളൊക്കെ പണ്ടുമുതലെ ഇല്ലാതായതായി മനസിലാക്കാമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

ഐക്യ കേരളം രൂപപ്പെട്ടപ്പോള്‍ അത് കേരളത്തിന്റെ സ്വത്തായി, പിന്നീട് ഹിന്ദു ക്ഷേത്രം ഭരിക്കാന്‍ ദേവസ്വം ബോര്‍ഡെന്ന സ്വതന്ത്ര ബോര്‍ഡുണ്ടാക്കി. അക്കാലം മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണ് ശബരിമല. ആ ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡാണ്. ശബരിമലയിലെ തന്ത്രി ക്ഷേത്രം അടച്ചിടും എന്ന് പ്രഖ്യാപിച്ചു. പരികര്‍മ്മികള്‍ സമരം ചെയ്തു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ക്ഷേത്രത്തിന്റെ പരിപാലനാവകാശം ദേവസ്വം ബോര്‍ഡിനാണ്. വിശ്വാസികളുടെ വഴിമുടക്കലല്ല, അവര്‍ക്ക് ക്ഷേത്രത്തിലെത്താനുള്ള സൗകര്യമൊരുക്കുക എന്ന ഉത്തരവാദിത്വമാണ് തന്ത്രിക്കുള്ളതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button